Breaking News

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; ഈ മാസം 31 വരെ നിങ്ങള്‍ക്ക് സമയം; ഇല്ലെങ്കില്‍ 10,000 രൂപ പിഴ..?

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്, മാര്‍ച്ച്‌ 31നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 10,000 രൂപയാണ് പിഴത്തുകയായ് ഈടാക്കുക.

പ്രവര്‍ത്തന യോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയും തുക പിഴയായി നല്‍കേണ്ടി വരിക. ആദായ നികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്.

തത്വത്തില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും പാന്‍ ഉടമ പിഴയടയ്ക്കാന്‍ നിര്‍ബന്ധിതനാകും. ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്.

ബാങ്കില്‍ 50,000 രൂപയ്ക്കു മുകളില്‍ നിക്ഷേപിക്കുമ്ബോള്‍ പാന്‍ നല്‍കേണ്ടി വരും. ഇത്തരത്തില്‍ അസാധുവായ പാന്‍ ഓരോ തവണ ഉപയോഗിക്കുമ്ബോഴും 10,000 രൂപ പിഴ നല്‍കേണ്ടി വരും.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പിഴ ബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാന്‍ പ്രവര്‍ത്തന യോഗ്യമാകും.

അതിനു ശേഷമുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ പിഴ നല്‍കേണ്ടതുമില്ല. പ്രവര്‍ത്തന യോഗ്യമല്ലാത്ത പാന്‍ കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. പകരം ആധാറുമായി ലിങ്ക് ചെയ്താല്‍ മതി പഴയത് പ്രവര്‍ത്തന യോഗ്യമാകുന്നതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …