യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മാതൃകയാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും.
ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കാന്‍ കെജ്‌രിവാള്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ നീണ്ട കലാപത്തില്‍ നൂറു കോടിയുടെ മുകളില്‍ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ നടന്ന കലാപങ്ങളില്‍ നശിപ്പിക്കപ്പെട്ട പൊതുമുതല്‍,
സ്വകാര്യ വസ്തുവകകള്‍ എന്നിവയുടെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് പൊലീസിന്റെ തീരുമാനം.
പിഴ ഈടാക്കുന്നതിന് പുറമെ, ഇവരുടെ സ്വത്ത് കണ്ടുകെട്ടിയും ഈ നഷ്ടപരിഹാരം പിടിച്ചെടുക്കുമെന്നാണ്
റിപ്പോര്‍ട്ട്. ചുരുങ്ങിയത് 1000 കലാപകാരികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 630 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.