Breaking News

Tag Archives: Delhi

ഡല്‍ഹിയില്‍ സെപ്തംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിന്, ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിന്

ഡല്‍ഹിയില്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ക്ലാസുകള്‍ …

Read More »

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികള്‍ വെള്ളിയാഴ്​ച പരിഗണിക്കണം -സുപ്രീംകോടതി..!

ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വെള്ളിയാഴ്​ച ഹൈകോടതി പരിഗണിക്കണമെന്ന്​ സുപ്രീംകോടതി. ഏപ്രില്‍ 13 വരെ ഹര്‍ജികള്‍ നീട്ടിവെച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും ഡല്‍ഹി ഹൈകോടതി കേള്‍ക്കണം. സോളിസിറ്റര്‍ ജനറലിന്‍റെ കടുത്ത എതിര്‍പ്പ്​ തള്ളിയാണ്​ സുപ്രീംകോടതി ഉത്തരവ്​. സോളിസിറ്റര്‍ ജനറല്‍ കേസില്‍ തുടര്‍ച്ചയായി ഇട​പ്പെടുന്നതില്‍ സുപ്രീംകോടതി അതൃപ്​തി പ്രകടിപ്പിച്ചു. വിധിപ്രസ്​താവം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ പറഞ്ഞു.

Read More »

യോഗി സര്‍ക്കാരിനെ മാതൃകയാക്കി കെജ്‌രിവാള്‍ സര്‍ക്കാരും; ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം ഈടാക്കുന്നത് ഇവരില്‍ നിന്നും….

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മാതൃകയാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും. ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കാന്‍ കെജ്‌രിവാള്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ നീണ്ട കലാപത്തില്‍ നൂറു കോടിയുടെ മുകളില്‍ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ നടന്ന കലാപങ്ങളില്‍ നശിപ്പിക്കപ്പെട്ട പൊതുമുതല്‍, സ്വകാര്യ വസ്തുവകകള്‍ എന്നിവയുടെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് …

Read More »

തലസ്ഥാന നഗരം ഇപ്പോള്‍ ശാന്തം; ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക്; കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍; 630പേര്‍ അറസ്റ്റില്‍..!

42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് …

Read More »

ഡല്‍ഹിയില്‍ സംഘര്‍ഷത്തിനിടെ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്നുകാരിയെ കാണാനില്ല; ആശങ്കയില്‍ കുടുംബം

ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പരീക്ഷ എഴുതാന്‍ പോയ പതിമൂന്നുകാരിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുമ്ബ് ഖജുരി ഖാസ് പ്രദേശത്ത് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്ന് വയസുകാരിയെ കാണാതായതായാണ് വിവരം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം സോണിയ വിഹാര്‍ നഗരപ്രാന്തത്തിലായിരുന്നു താമസം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ പോയെങ്കിലും പിന്നീട് തിരിച്ചെത്തിയിട്ടില്ല. “വൈകുന്നേരം 5.20 …

Read More »