Breaking News

കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ സംഘർഷം; മേയറെ തടയാൻ ശ്രമം

കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ മേയർക്കെതിരെ ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ പ്രതിഷേധം അക്രമാസക്തമായി. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ യോഗത്തിനെത്തിയത്. മേയറെ തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പ്രതിപക്ഷ കൗൺസിലർമാർ മേയറെ ഉപരോധിച്ചു.

അതേസമയം മേയറെ പിന്തുണച്ച് സി.പി.എം പ്രവർത്തകർ ഗേറ്റിന് പുറത്ത് നിന്നിരുന്നു. നഗരസഭാ ഓഫീസിന്‍റെ ഷട്ടർ താഴ്ത്താൻ യു.ഡി.എഫ് പ്രവർത്തകർ ശ്രമിച്ചു. കൗൺസിലർമാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. കൗൺസിലർമാരല്ലാത്ത യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് ഓഫീസിൽ നിന്ന് പുറത്താക്കി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 

അതേസമയം വനിതാ കൗൺസിലർമാരെ പൊലീസ് മർദ്ദിച്ചതായി പരാതി ഉയർന്നു. പുരുഷ പൊലീസുകാരാണ് തന്നെ മർദ്ദിച്ചതെന്ന് കൗൺസിലർ ദീപ്തി മേരി വർഗീസ് ആരോപിച്ചു. യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരുടെ അസാന്നിധ്യത്തിലാണ് കൗൺസിൽ യോഗം ചേർന്നത്. യോഗം പിരിഞ്ഞ ശേഷവും പ്രതിപക്ഷ കൗൺസിലർമാരും പ്രവർത്തകരും പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …