Breaking News

ചാമ്ബ്യന്‍സ്​ ലീഗ്; ജയിച്ചിട്ടും യുവന്‍റസ്​ പുറത്ത്​; എഫ്​.സി പോര്‍​ടോ​ ക്വാര്‍ട്ടറില്‍…

സ്വന്തം തട്ടകത്തില്‍ എഫ്​.സി പോര്‍ടോയൊ തകര്‍ത്തെങ്കിലും ചാമ്ബ്യന്‍സ്​ ലീഗ്​ ക്വാര്‍ട്ടര്‍ കാണാതെ യു​വ​ന്‍​റ​സ്​ പുറത്ത്​. പ്രീ​ക്വാ​ര്‍​ട്ട​റി​ലെ ര​ണ്ടാം പാ​ദ​ത്തി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടാ​യ അ​ല​യ​ന്‍​സ്​ അ​റീ​ന​യി​ല്‍ പോര്‍ചുഗീസ്​ ടീമിനെ രണ്ടിനെതിരെ മൂന്ന്​ ഗോളിന്​

കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…Read more

പരാജയപ്പെടുത്തിയെങ്കിലും എവേ ഗോളുകളുടെ പിന്‍ബലത്തില്‍ പോര്‍​േടാ മുന്നേറുകയായിരുന്നു. ര​ണ്ടാ​ഴ്​​ച മു​മ്ബ്​ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ല്‍ 2-1നാ​ണ്​ പോ​ര്‍​ടോ ക്രി​സ്​​റ്റ്യാ​നോ​യെ​യും സം​ഘ​ത്തെ​യും തോ​ല്‍​പി​ച്ച​ത്​.

രണ്ട്​ പാദങ്ങളിലുമായി ഇരുടീമുകളും നാല്​ ഗോള്‍ നേടിയപ്പോള്‍ എവേ മത്സരത്തില്‍ രണ്ട്​ തവണ വലകുലുക്കിയതിന്‍റെ പിന്‍ബലത്തില്‍ പോര്‍ടോ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.

19ാം മിനിറ്റില്‍ സെര്‍ജിയോ ഒലിവേര നേടിയ ഗോളില്‍ പോര്‍​ടോയാണ്​ ആദ്യം മുന്നിലെത്തിയത്​. മറുപടി ഗോളിനായി​ 49ാം മിനിറ്റ്​ വരെ കാത്തിരിക്കേണ്ടി വന്നു ആതിഥേയര്‍ക്ക്​.

ഫെഡറിക്കോ ചിയെസയാണ്​ യുവന്‍റസിനെ ഒപ്പമെത്തിച്ചത്​. അല്‍പ്പസമയത്തിനകം മെഹ്​ദി ടരേമി ചുവപ്പ്​ കാര്‍ഡുമായി പുറത്തുപോയതോടെ 10 പേരുമായിട്ടായിരുന്നു പോര്‍ടോയുടെ പോരാട്ടം.

63ാം മിനിറ്റില്‍ ഫെഡറിക്കോ ചിയെസ വീണ്ടും യുവന്‍റസിനായി വലകുലുക്കി. ഇതോടെ അഗ്രിഗേറ്റ്​ സ്​​കോര്‍ 2-2. പിന്നീട്​ ഗോളുകളൊന്നും പിറക്കാത്തതിനാല്‍ മത്സരം എക്​സ്​ട്രാ ടൈമിലേക്ക്​ നീണ്ടു.

115ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സെര്‍ജിയോ ഒലിവേര വലയിലെത്തിച്ചതോടെ യുവന്‍റസിന്‍റെ പതനം പൂര്‍ത്തിയായി. രണ്ട്​ മിനിറ്റിനകം അഡ്രിയാന്‍ റാബിയോട്ട്​ ഗോള്‍ മടക്കിയെങ്കിലും പോര്‍​ട്ടോയുടെ ക്വാര്‍ട്ടര്‍ പ്രവേശനത്തിന്​ തടസ്സമായില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …