Breaking News

സ്വർണവില പുതിയ ഉയരങ്ങളിലേക്ക് ; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡും തകർത്തു കുതിക്കുകയാണ്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വർണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് പവന് 520 രൂപയാണ് കൂടിയത്.

ഒരു പവൻ സ്വർണം വാങ്ങാൻ 40,800 രൂപ നൽകണം.  രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതാണ് കേരളത്തിൽ പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 2000 രൂപ കടന്നിരിക്കുകയാണ്.  65 രൂപ വർധിച്ച്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില 5100 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം നടക്കുന്നത്.

തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില കഴിഞ്ഞദിവസം പവന് 120 രൂപ വർധിച്ചിരുന്നു. ജൂലൈ 31നാണ് 40,000 എന്ന പുതിയ ഉയരം സ്വർണവില കുറിച്ചത്. ഓഗസ്റ്റ് ഒന്നിന് 160 രൂപ വർധിച്ച സ്വർണവില പിന്നീടുളള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തിൽ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടർന്ന് പടിപടിയായി ഉയർന്നാണ് പുതിയ ഉയരം കുറിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …