Breaking News

എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല; ‘പര്‍ദ പക്ക ബിസിനസ് മാത്രം’; ജസ്‌ല മാടശേരി

പര്‍ദ എന്ന വസ്ത്രം കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്ന് ജസ്‌ല മാടശേരി. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നതെന്നും ജസ്‌ല പറഞ്ഞു.

ജസ്‌ല മാടശേരിയുടെ വാക്കുകൾ:
‘നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പര്‍ദ. പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണ്. എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നത്. ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണ്. കുറെ കാലഘട്ടങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോകള്‍ എടുത്ത് നോക്കിയാല്‍ അറിയാം എത്ര മുസ്ലീം സ്ത്രീകള്‍ തല മറച്ചിരുന്നെന്ന്.”

കര്‍ണാടക ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കിയിരുന്നു. കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് കൊണ്ടാണ് ജസ്റ്റിസ് രമണ ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

ഹിജാബ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കാനുള്ള മുസ്ലീം സ്ത്രീകളുടെയും വിദ്യാര്‍ഥിനികളുടെയും അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …