Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കന്യാസ്ത്രീ മഠത്തിൽ മരിച്ച സ്ത്രീയ്ക്ക് കോവിഡ്…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എറണാകുളം കാക്കനാട്ടെ കന്യാസ്ത്രീ മഠത്തില്‍ മരിച്ച സ്ത്രീയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

എഴുപത്തിയേഴ് കാരിയായ ആനി ആന്‍റണിയാണ് മരിച്ചത്. നാലുവര്‍ഷമായി കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു.

ഇവരില്‍ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്. മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്.

കരുണാലയം താല്‍ക്കാലിക പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി അടുത്തുള്ള ക്ലബില്‍ ഡോക്ടര്‍മാരും നഴ്‍സുമാരും താമസിച്ച്‌ വരുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …