Breaking News

മിഷന്‍ സാഗര്‍ 2 : ഡിജിബൂട്ടിയ്ക്ക് 50 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കളെത്തിച്ച്‌ ഇന്ത്യ…

കോവിഡ് മഹാമാരിക്കാലത്ത് ഡിജിബൂട്ടിയ്ക്ക് സഹായവുമായി ഇന്ത്യ. 50 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യ ഡിജിബൂട്ടിയ്ക്ക്ക്ക് കൈമാറിയത്.

അവശ്യഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുന്ന ഇന്ത്യന്‍ പരമ്ബര്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി എത്തിച്ചേരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കോവിഡിന്റെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനുള്ള പദ്ധതിയായ മിഷന്‍ സാഗര ഭാഗമായാണ് ഇന്ത്യന്‍ കപ്പല്‍ ഡിജിബൂട്ടിയിലെത്തിയത്.

നാവികസേനയുടെ ഐരാവത് എന്ന കപ്പലില്‍ അരി ഗോതമ്ബ്പൊടി, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഉള്ളത്. ഡിജിബൂട്ടിയില്‍ നിന്നും പുറപ്പെടുന്ന കപ്പല്‍ പിന്നീട് മോംബാസ, കെനിയ, തുടങ്ങിയ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കും.

50 മെട്രിക്ടണ്‍ എറിത്രിയയ്കും, 70 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ദക്ഷിണ സുഡാനും കൈമാറിയതിനു ശേഷമാണ് ഐഎന്‍എസ് ഐരാവത് ഡിജിബൂട്ടി തീരത്തെത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …