Breaking News

Must Read

ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം; ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നു പൊലീസ്.

ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്ബള പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്ബള എന്നിവിടങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീയും ഓഡിയോയില്‍ ഒരു പുരുഷനുമാണ് ദൃക്സാക്ഷി വിവരണം നടത്തുന്നത്. ഒരു കവര്‍ചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയില്‍ വെള്ളിയാഴ്ച …

Read More »

തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം; അന്വേഷണം ഊർജിതമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ രാജിവെച്ചു.

തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുപിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്. വീഡിയോയുടെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രിയങ്ക മിശ്രയെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് യൂണിഫോമില്‍ റിവോള്‍വര്‍ പിടിച്ച്‌ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗം വൈറല്‍ ആയി മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് വന്‍തോതിലുള്ള …

Read More »

മകളുടെ ജീവന്‍ രക്ഷിക്കാന്‍ പേരകുഞ്ഞിന്​ ജന്മം നല്‍കി മാതാവ്.

53 കാരിയായ അധ്യാപികയാണ്​ മകള്‍ ഇന്‍ഗ്രിഡിന്റെ പെണ്‍കുഞ്ഞിന്​ ജന്മം നല്‍കിയത്​. തെക്കന്‍ ബ്രസീലിയന്‍ സംസ്​ഥാനമായ സാന്ത കാറ്റാറിനയിലെ ​ഫ്ലോറിയാനോപൊളിസിലാണ് വിചിത്ര സംഭവം നടന്നത്.2014 ല്‍ ഇന്‍ഗ്രിഡിന്​ ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതിനാല്‍ ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്ന്​ ഡോക്​ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു .ഇതോടെയാണ് ​ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ മാതാവ്​ തയ്യാറായത്​. റോസിക്ലിയ​ ഐ.വി.എഫിലൂടെ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയായിരുന്നു.അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം …

Read More »

ഊട്ടിയില്‍ ഇനി മദ്യം കിട്ടണമെങ്കിൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആധാറും നിര്‍ബന്ധം.

ഊട്ടിയില്‍ ഇനി മദ്യം കിട്ടണമെങ്കിലും കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം. വില്‍പ്പന കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും കാട്ടിയാലേ ആവശ്യക്കാര്‍ക്ക് മദ്യം ലഭിക്കുകയുള്ളൂ. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നീലഗിരി ജില്ലയില്‍ ടാസ്മാക്ക് ഔട്ട്‌ലെറ്റുകളിലാണ് ചട്ടം നിര്‍ബന്ധമാക്കിയത്. ഇവിടം മദ്യം വാങ്ങാന്‍ എത്തുന്നവര്‍ കൊവിഡിനെതിരെ രണ്ട് ഡോസ് കുത്തിവയ്പ്പുകളും എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണം. നീലഗിരി നിവാസികള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് …

Read More »

ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ എംഎല്‍എയുടെ മകന്‍; വിവാദമായപ്പോള്‍ അധ്വാനിച്ച്‌ ഉണ്ടാക്കിയ ഫോണെന്ന് എംഎല്‍എ.

ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ എംഎല്‍എയുടെ മകന്‍. കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ആണ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൊവിഡ് കാരണം സംസ്ഥാനം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുമ്ബോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹോസ്പേട്ടിലാണ് ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ബിഎംഡബ്ല്യുവിലാണ് ആഘോഷ സ്ഥലത്ത് എത്തിച്ചത്. …

Read More »

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ നിർദ്ദേശം; ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി.

സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ നിര്‍ദ്ദേശം. എടിഎം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ പൊലീസ് പരിശോധിച്ച് അവയുടെ ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.. സംസ്ഥാന വ്യാപകമായി ഇത്തരം …

Read More »

മദ്യ വില്‍പനയ്ക്ക് ആധാര്‍ കാര്‍ഡ് എന്ന വാര്‍ത്ത വ്യാജം : പ്രചാരണം തന്റേതല്ലെന്ന് രത്തന്‍ ടാറ്റ.

സര്‍ക്കാരുകള്‍ക്ക് മദ്യവില്‍പനയ്ക്കുള്ള നിര്‍ദേശമെന്ന നിലയില്‍ തന്റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വെളിപ്പെടുത്തി വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ തലവനും വ്യവസായിയുമായ രത്തന്‍ ടാറ്റ. മദ്യവില്‍പനയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തരത്തിലുള്ള പ്രചാരണം തന്റേതല്ലെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രത്തന്‍ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മദ്യ വില്‍പനയ്ക്ക് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തണം. മദ്യം വാങ്ങുന്നവര്‍ക്കു സര്‍ക്കാരിന്റെ സബ്‍സിഡി ഭക്ഷ്യധാന്യങ്ങള്‍ നല്‍കരുത്. മദ്യം …

Read More »

KSRTC ബസ് സ്റ്റാന്‍റിലെ മദ്യവില്‍പനയ്ക്കെതിരേ കെസിബിസി.

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നീക്കം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭീഷണിയാണെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുമ്ബോള്‍ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ശരിയല്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു. കെ.എസ്.ആര്‍.സി ബസ് …

Read More »

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഫെറാറിയുടെ റോമ.

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ റോമ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് ഫെറാറി റോമയുടെ എക്സ്ഷോറൂം വില. ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ ഭാഷയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ് ലാംപുകള്‍, നാല് ടെയ്ല്‍ ലാംപുകള്‍ നല്‍കി മറ്റ് ഫെറാറി മോഡലുകളില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഫെറാറി റോമയുടെ ഹൃദയം ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍ ഇരട്ട ടര്‍ബോ വി8 …

Read More »

‘ഹീറോകള്‍ക്ക് വേറെ നിയമം, ഞാന്‍ പെണ്ണായതു കൊണ്ടല്ലേ’: തലൈവി റിലീസില്‍ തിയേറ്ററുകള്‍ക്കെതിരെ കങ്കണ റണാവത്ത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ തലൈവി റിലീസിനൊരുങ്ങുമ്ബോള്‍ ചില മള്‍ട്ടിപ്ലക്‌സുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ. മള്‍ട്ടിപ്ലസുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് നടി രംഗത്തെത്തിയത്. സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ മള്‍ട്ടിപ്ലസുകള്‍ക്ക് വേറെ നിയമമാണെന്ന് അവര്‍ ആരോപിച്ചു. സല്‍മാന്‍ ഖാന്റേയും വിജയുടേയും സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് കങ്കണ ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍നിര നടന്മാര്‍ എത്തുമ്ബോള്‍ മള്‍ട്ടിപ്ലക്‌സിന് വേറെ നിയമമാണ്. അവര്‍ രാധെ സിനിമ ഒടിടിയിലും …

Read More »