Breaking News

സ്പീക്കറുടെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം; സത്യാഗ്രഹവുമായി പ്രതിപക്ഷ എംഎൽഎമാർ

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നിൽ അസാധാരണമായ പ്രതിഷേധവുമായി പ്രതിപക്ഷം. യു.ഡി.എഫ് എം.എൽ.എമാർ സ്പീക്കറുടെ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. ഇവരെ തടയാൻ വാച്ച് ആൻഡ് വാർഡ് എത്തിയതോടെ ബഹളമുണ്ടായി. സ്പീക്കർക്കെതിരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി. സ്പീക്കർ പിണറായിയുടെ വേലക്കാരനായി മാറിയെന്ന് പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ആരോപിച്ചു.

സ്പീക്കർ ഇതുവരെ ഓഫീസിൽ എത്തിയിട്ടില്ല. അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് ആക്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം.എൽ.എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിൻ ദേവും അൻസലനും ഓഫീസിന് മുന്നിലെത്തി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരും നടക്കുന്നുണ്ട്.

ഇതിനിടെ വാച്ച് ആൻഡ് വാർഡ് അധികൃതർ അംഗങ്ങളെ ഓരോരുത്തരായി ബലം പ്രയോഗിച്ച് നീക്കി. വാച്ച് ആൻഡ് വാർഡ് സനീഷ് കുമാർ എം.എൽ.എയെ കയ്യേറ്റം നടത്തിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അസംബ്ലിയിലെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെതിരെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …