Breaking News

മണ്ണിടിച്ചില്‍: ബഹുനില കെട്ടിടം നിലം പൊത്തി, കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കും

ഹിമാചലില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കെട്ടിടം നിലം പൊത്തിയത്. ഷിംലയിലെ ഹാലി കൊട്ടാരത്തിന് സമീപമുള്ള ഘോഡ ചൗക്കിലെ കെട്ടിടം നിലം പൊത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങിളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുള്ളതായോ വിവരമില്ല. ഹിമാചലില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.

എട്ട് നില കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 5. 45നാണ് സംഭവമെന്ന് ദുരന്ത നിവാരണ ഡയറക്ടര്‍ സുദേഷ് കുമാര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ബഹുനില കെട്ടിടം സുരക്ഷിതമല്ലെന്ന് നേരത്തെ പ്രാദേശിക അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കെട്ടിടത്തിലെ ആളുകളേയും ഒഴിപ്പിച്ചിരുന്നു. അതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് അധികാരികള്‍ പറഞ്ഞു.

മന്ത്രി സുരേഷ് ഭരദ്വാജ് സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ പരിശോധിച്ചു. തകര്‍ന്ന കെട്ടിടത്തിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ദുരിതം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …