Breaking News

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് മരണം; 14 പേര്‍ക്ക് പരിക്ക്…

മധ്യപ്രദേശില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ബിന്ദ് ജില്ലയിലെ ഗ്രാമത്തിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ഗ്വാളിയാറില്‍നിന്ന് ബറേലിയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ നാലുപേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. ഇവരെ 79 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. ഞങ്ങള്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിച്ചുവരികയാണ്- പോലിസ് ഉദ്യോഗസ്ഥന്‍ മനോജ് സിങ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …