Breaking News

മൊത്തവില പണപ്പെരുപ്പം; ജനുവരിയിൽ 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ന്യൂഡല്‍ഹി: രാജ്യത്തെ വാർഷിക മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനമാണ്. ഇന്ധനത്തിന്‍റെയും വൈദ്യുതിയുടെയും വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്ക് കുറയാനുള്ള പ്രധാന കാരണം.

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2022 ഡിസംബറിൽ 4.95 ശതമാനവും 2022 നവംബറിൽ 6.12 ശതമാനവുമായിരുന്നു. അതേസമയം, ഭക്ഷ്യ പണപ്പെരുപ്പം 2022 ഡിസംബറിലെ 1.25 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 2.38 ശതമാനമായി ഉയർന്നു.

ധാതു എണ്ണ, രാസവസ്തുക്കൾ, രാസ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, അസംസ്കൃത പെട്രോളിയം, പ്രകൃതി വാതകം, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് 2023 ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് കുറയാനുള്ള പ്രധാന കാരണമെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …