Breaking News

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് 19 ; സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം ഞെട്ടിക്കുന്നത്…

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നും 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നും 26 പേര്‍ക്കും,

എറണാകുളം ജില്ലയില്‍ നിന്നും 25 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്ന് 15 പേര്‍ക്ക് വീതവും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നും 14 പേര്‍ക്കും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് 11 പേര്‍ക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളില്‍

നിന്ന് 8 പേര്‍ക്ക് വീതവും,

തിരുവനന്തപുരം ജില്ലയില്‍ നിന്നും 7 പേര്‍ക്കും, കോട്ടയം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് 6 പേര്‍ക്ക്‌ വീതവുമാണ് ഇന്ന് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍

04.07.20 ന് മരണമടഞ്ഞ വ്യക്തിയുടെ

പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു. എറണാകുളം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരണമടഞ്ഞു. സംസ്ഥാനത്ത് രോഗം ബാധിച്ചവരില്‍ 92 പേര്‍

വിദേശത്ത് നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. ഇന്ന്‍ സംസ്ഥാനത്ത് 35 പേര്‍ക്കാണ് സമ്ബര്‍ക്കം വഴി വൈറസ് ബാധ സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …