Breaking News

ബ്രഹ്മപുരം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും; ഒടുവിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യത്തിന്‍റെ ആറ് മീറ്ററോളം ആഴത്തിലാണ് തീപിടിത്തമുണ്ടായതെന്നും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ദ്ധ അഭിപ്രായം തേടിയാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും പ്രായോഗികമല്ലാത്തതിനാൽ പതിവ് രീതിയാണ് സ്വീകരിക്കുകയായിരുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. പ്ലാന്‍റ് ആരംഭിച്ചതു മുതലുള്ള എല്ലാ നടപടികളിലും വിജിലൻസ് അന്വേഷണം നടത്തും.

ബ്രഹ്മപുരത്തെ തീപിടിത്തത്തിന്‍റെ കാരണങ്ങൾ, മാലിന്യ സംസ്കരണ പദ്ധതി എങ്ങനെ പ്രവർത്തനക്ഷമമാക്കാമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മാർച്ച് 13നാണ് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ പൂർണമായും അണച്ചത്. വിവിധ ഏജൻസികളും 250 ഓളം അഗ്നിരക്ഷാ സേനാംഗങ്ങളും രണ്ട് ഷിഫ്റ്റുകളിലായി രാവും പകലും പ്രവർത്തിച്ചു. 32 അഗ്നിശമന യൂണിറ്റുകൾ , നിരവധി ഹിറ്റാച്ചികൾ , ഉയർന്ന ശേഷിയുള്ള മോട്ടോർ പമ്പുകൾ എന്നിവ ഇതിനായി ഉപയോഗിച്ചു. രണ്ടായിരത്തിലധികം അഗ്നിശമന സേനാംഗങ്ങളും അഞ്ഞൂറോളം സിവിൽ ഡിഫൻസ് വോളന്‍റിയർമാരും ഓപ്പറേഷനിൽ പങ്കെടുത്തു. വളരെ ആസൂത്രിതമായ കൂട്ടായ ശ്രമത്തിന്‍റെ ഭാഗമായാണ് തീ അണച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ്, പോലീസ്, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …