Breaking News

ഐഎന്‍എസ് വിക്രാന്തില്‍ കയ്യൊപ്പ് ചാര്‍ത്തി കെല്‍ട്രോണ്‍; അഭിമാന നേട്ടവുമായി കേരളത്തിന്റെ സ്വന്തം കമ്പനി…

സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തിന്റെ അഭിമാനമാകാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ കൈയ്യൊപ്പ് ചാര്‍ത്തി കെല്‍ട്രോണ്‍.

കപ്പലുകളുടെ ഗതിനിയന്ത്രണത്തിനും വേഗത നിര്‍ണയിക്കുന്നതിനും ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച്‌ കടലിന്റെ ആഴം അളക്കുന്നതിനും സമുദ്രത്തിനടിയിലുള്ള സന്ദേശവിനിമയത്തിനുമുള്ള പ്രധാനപ്പെട്ട ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചത് കെല്‍ട്രോണാണ്.

തിരുവനന്തപുരം കരകുളത്തുള്ള കെല്‍ട്രോണിന്റെ സ്പെഷ്യല്‍ പ്രോഡക്ടസ് ഗ്രൂപ്പാണ് ഉപകരണങ്ങള്‍ വിക്രാന്തില്‍ സ്ഥാപിച്ചത്. കൊച്ചിയിലുള്ള എന്‍പിഒഎല്‍, തിരുവനന്തപുരം സി-ഡാക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ്

കെല്‍ട്രോണ്‍ ഈ ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്. ഭാവിയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ കപ്പല്‍ നിര്‍മ്മാണപദ്ധതികളില്‍ പാങ്കാളികാനുള്ള അവസരമാണ് കെല്‍ട്രോണിന് ഇതിലൂടെ ലഭിക്കുന്നത്. കെല്‍ട്രോണിന്റെ ഉല്‍പ്പാദന യൂണിറ്റുകളുടെ നിര്‍മ്മാണ

സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ആധുനികവല്‍ക്കരണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി കെല്‍ട്രോണ്‍ കണ്ട്രോള്‍സിലും, കെല്‍ട്രോണ്‍ കരകുളം യൂണിറ്റിലും പ്രതിരോധ ഇലക്‌ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണ സൗകര്യങ്ങളും ഗുണപരിശോധന

സംവിധാനങ്ങളും വികസിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ഇത്തരം നവീകരണം യാഥാര്‍ഥ്യമാക്കി പ്രതിരോധ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള ഡിഫന്‍സ് ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ തദ്ദേശീയമായി

നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കെല്‍ട്രോണ്‍. ആഭ്യന്തരമായി പ്രതിരോധ മേഖലയ്ക്കായി ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലൂടെ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിന്റെ സ്വന്തം കെല്‍ട്രോണിന് കഴിയും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …