Breaking News

മദ്യ വില്‍പനയ്ക്ക് ആധാര്‍ കാര്‍ഡ് എന്ന വാര്‍ത്ത വ്യാജം : പ്രചാരണം തന്റേതല്ലെന്ന് രത്തന്‍ ടാറ്റ.

സര്‍ക്കാരുകള്‍ക്ക് മദ്യവില്‍പനയ്ക്കുള്ള നിര്‍ദേശമെന്ന നിലയില്‍ തന്റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വെളിപ്പെടുത്തി വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ തലവനും വ്യവസായിയുമായ രത്തന്‍ ടാറ്റ.
മദ്യവില്‍പനയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തരത്തിലുള്ള പ്രചാരണം തന്റേതല്ലെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രത്തന്‍ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മദ്യ വില്‍പനയ്ക്ക് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തണം. മദ്യം വാങ്ങുന്നവര്‍ക്കു സര്‍ക്കാരിന്റെ സബ്‍സിഡി ഭക്ഷ്യധാന്യങ്ങള്‍ നല്‍കരുത്. മദ്യം വാങ്ങാന്‍ ശേഷിയുള്ളവര്‍ക്കു തീര്‍ച്ചയായും ആഹാരം വാങ്ങാനും സാധിക്കും. നമ്മള്‍ ഭക്ഷണം സൗജന്യമായി നല്‍കിയാല്‍ അവര്‍ മദ്യം വാങ്ങും’ ഇത്തരത്തിലായിരുന്നു ടാറ്റയുടെ പേരില്‍ പ്രചരിച്ച സന്ദേശം.

‘ഇതു ഞാന്‍ പറഞ്ഞതല്ല, നന്ദി’ എന്നാണു വ്യാജവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത് .

അതേസമയം രത്തന്‍ ടാറ്റ വ്യാജമായി ഉദ്ധരിക്കപ്പെടുന്നത് ഇതാദ്യമല്ല. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സമ്ബദ്‌വ്യവസ്ഥ കുത്തനെ ഇടിയും എന്ന തരത്തിലുള്ള പ്രസ്താവന കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …