Breaking News

ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ എംഎല്‍എയുടെ മകന്‍; വിവാദമായപ്പോള്‍ അധ്വാനിച്ച്‌ ഉണ്ടാക്കിയ ഫോണെന്ന് എംഎല്‍എ.

ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ എംഎല്‍എയുടെ മകന്‍. കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ആണ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൊവിഡ് കാരണം സംസ്ഥാനം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുമ്ബോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഹോസ്പേട്ടിലാണ് ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ബിഎംഡബ്ല്യുവിലാണ് ആഘോഷ സ്ഥലത്ത് എത്തിച്ചത്. ഔഡി കാറോടിച്ച്‌ ബെല്ലാരിയില്‍ പോകുന്നതിനിടയില്‍ റസ്റ്റോറന്റില്‍ കയറുന്ന ദൃശ്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

മകനെതിരെ വിമര്‍ശനം ശക്തമായതോടെ എംഎല്‍എ തന്നെ രംഗത്തെത്തി. മകന്‍ അധ്വാനിച്ച്‌ സമ്ബാദിക്കുന്നതാണ്, കൊവിഡ് കാരണമാണ് ഐഫോണ്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാട്ടുകാരില്‍ നിന്ന് പണം പിരിച്ച എംഎല്‍എ ജയിച്ച ശേഷം മൂന്ന് കാറുകള്‍ വാങ്ങിയെന്ന ആരോപണം നിലനില്‍ക്കുകയാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …