Breaking News

മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ, ഇവിടുള്ള മുസ്ലീങ്ങളെ വെറുതെ വിടൂ:താലിബാനോട് കേന്ദ്രമന്ത്രി അബ്ബാസ് നഖ് വി.

കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കേന്ദ്രമന്ത്രി അബ്ബാസ് നഖി വി. ‘ മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യയിലെ മുസ്ലീങ്ങളെ വെറുതെ വിടണം’ – എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ് വി പറഞ്ഞു. ഇന്ത്യയിലെ പള്ളികളില്‍ വിശ്വാസികള്‍ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍നിന്ന് വിലക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

‘ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്. ആ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി താലിബാന്‍ സംസാരിക്കേണ്ടതില്ല. കൂപ്പുകൈകളോടെ അവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ഇന്ത്യയിലെ മുസ്‌ലീങ്ങളെ വെറുതെവിടൂ’ – നഖ് വി പറഞ്ഞു.

About NEWS22 EDITOR

Check Also

കൊച്ചി മെട്രോയില്‍ ഒഴിവ്; ഒഴിവുകളും അവസാന തീയതിയും ഇങ്ങനെ..

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, …