Breaking News

പഞ്ച്ശീര്‍‍ പിടിച്ചടക്കിയെന്ന പ്രഖ്യാപനത്തന് പിന്നാലെ അഫ്ഗാനില്‍ വെടിയുതിര്‍ത്ത് ആഘോഷം; വെടിവെപ്പില്‍ കുട്ടികളടക്കം നിരവധി മരണം;

പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശ പ്രഖ്യാപനത്തിന് പിന്നാലെ സന്തോഷ പ്രകടിപ്പിച്ച്‌ താലിബാന്‍ നടത്തിയ വെടിവെപ്പില്‍ നിരവധി മരണം. താലിബാന്‍ വെടിവെപ്പില്‍ കുട്ടികളക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

അഫ്ഗാന്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

പഞ്ച്ശീറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചശേഷമാണ് പ്രവിശ്യയക്ക് നേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് പഞ്ച്ശീര്‍ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാന്‍ രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി പ്രതിരോധസേനാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന താലിബാന്റെ വാദം നുണയാണെന്ന് പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദ് അറിയിച്ചു. നുണ പ്രചാരണത്തിന് പിന്നില്‍ പാക് മാധ്യമങ്ങളാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മുല്ല ബരാദറായിരിക്കും താലിബാന്‍ സര്‍ക്കാരിനെ നയിക്കുക എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ വിശ്വസ്തനാണ് ബരാദര്‍.

മുല്ല ഒമറിന്റെ സഹോദരിയെയാണ് ബരാദര്‍ വിവാഹം ചെയ്തിരിക്കുന്നത്. പഞ്ച്ശീരിലെ പ്രതിരോധ സൈന്യം താലിബാനെ ശക്തമായി ചെറുക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ രൂപീകരണവും ചിലപ്പോള്‍ നീണ്ടപോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …