Breaking News

മോശം പെരുമാറ്റം; ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ സർവീസിൽനിന്ന് നീക്കി ഡിജിപി

തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമവും നടത്തിയതിനെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ ശിവശങ്കറിനെ സർവീസിൽ നിന്നും മാറ്റി. കേരള പോലീസ് ആക്ടിലെ സെക്ഷൻ 86(3) പ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്‍റെ നടപടി.

അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇൻസ്പെക്ടർ നേരിട്ടെത്തി വിശദീകരണം നൽകുകയും ചെയ്തു. ശിവശങ്കറിന്‍റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്. നിരവധി തവണ അച്ചടക്ക നടപടി നേരിട്ടിട്ടും ശിവശങ്കർ ഇത്തരം കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടിട്ടുണ്ടെന്നും മോശം പെരുമാറ്റം തുടരുകയാണെന്നും ഡി.ജി.പി നിരീക്ഷിച്ചു.

2006 മുതൽ വിവിധ അച്ചടക്ക നടപടികളുടെ ഭാഗമായി 4 തവണ സസ്പെൻഡ് ചെയ്യപ്പെട്ട ഇയാൾ 11 തവണ വകുപ്പുതല നടപടികൾക്ക് വിധേയനായിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിക്കുക, ബലാത്സംഗം ചെയ്യുക, നിരപരാധികളെ വിചാരണ ചെയ്യുക, അനധികൃതമായി അതിക്രമിച്ച് കടക്കുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടായിരുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …