കേരളത്തിലെ ആറു ജില്ലകളില്‍ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്രസര്‍ക്കാര്‍. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്.
അതേസമയം, പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിത ഗുരുതരമാണെന്നും കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ദേശീയ ശരാശരിയേക്കാള്‍ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ജനിതകമാറ്റം വന്ന വൈറസുകളില്‍ നിലവിലെ വാക്സീനുകള്‍ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY