സംസ്ഥാനത്ത് രണ്ട് മാസം കെഎസ്‌ഇബിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും കുടിശ്ശികകള്‍ പിരിക്കില്ല. വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായും
മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയില്‍ രോഗികള്‍ വര്‍ധിക്കുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY