Breaking News

കുരങ്ങൻമാർക്കായി തട്ടുകട! ആഹാരം തേടിയിറങ്ങി അപകടത്തിൽപെടുന്ന സാധുക്കളെ സംരക്ഷിച്ച് നാട്

തൃക്കരിപ്പൂർ : കാട്ടിൽ നിന്നും ആഹാരം തേടി വനപാതയിലേക്കിറങ്ങി വരുന്ന കുരങ്ങൻമാർ വാഹനമിടിച്ച് മരിക്കുന്നതും, പരിക്കേൽക്കുന്നതും ഇടയിലക്കാട് എന്ന നാട്ടിലെ പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇതിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൂട്ടം സുമനസ്സുകൾ.

ഭക്ഷണം തേടിയെത്തുന്ന കുരങ്ങുകൾക്കായി ആഹാരം കഴിക്കാൻ തട്ടുകട മാതൃകയിൽ ഇടയിലക്കാട് നിവാസികൾ ഇടമൊരുക്കി നൽകി. ഒരുക്കി വച്ചിരിക്കുന്ന പഴങ്ങൾ ആസ്വദിച്ച് കഴിച്ചുകൊണ്ട് വനത്തിലേക്ക് മടങ്ങുന്ന വാനരന്മാർ പ്രദേശവാസികളുടെ മനം നിറയ്ക്കുന്നു. ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ കുരങ്ങുകൾക്ക് പഴങ്ങളും, മറ്റും എറിഞ്ഞു നൽകുന്നതിലൂടെയുള്ള പരിസര മലിനീകരണം പരിഹരിക്കാനും ഇവർക്കായി. ഇതോടെ കുരങ്ങുകൾക്ക് വൃത്തിയുള്ള ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്. നാഗാലയം എന്ന കമ്മിറ്റിയും, മറ്റ് സംഘടനകളും മുൻകൈ എടുത്താണ് കുരങ്ങുകൾക്ക് ഭക്ഷണം ഒരുക്കുന്നത്.

കുരങ്ങൻമാർ കടല, പഴവർഗങ്ങൾ എന്നിവ തേടി അലഞ്ഞു തിരിയുന്നതിലൂടെയുള്ള അപകടം ഇതിലൂടെ കുറക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നാഗാലയം കമ്മിറ്റി പ്രസിഡന്റ്‌ പി.പി.ദാമോദരൻ പറഞ്ഞു. ഭാരവാഹികളായ എ.കെ.മധു, വി.ഭരതൻ, കെ.രവീന്ദ്രൻ, വി.ബാലകൃഷ്ണൻ, എം. ലക്ഷ്മണൻ, പി.കുഞ്ഞികൃഷ്ണൻ എന്നിവരാണ് നന്മനിറഞ്ഞ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …