Breaking News

പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നല്കിയിട്ടുണ്ട്.

കറുത്ത വസ്ത്രവും മാസ്കും ധരിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് കോളേജ് എച്ച്ഒഡി വിദ്യാർത്ഥികൾക്ക് നല്കിയ നിർദേശം. എന്നാൽ പൊലീസ് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …