Breaking News

ഇന്ധനവിലയില്‍ നേരിയ ആശ്വാസം; പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു…

തുടര്‍ച്ചയായി ഏഴ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ വ്യത്യാസം. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറച്ചു. രാജ്യത്തെമ്ബാടുമായി പെട്രോള്‍ വിലയില്‍ 10 മുതല്‍ 15 പൈസയുടെ വരെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഡീസല്‍ വിലയില്‍ 14 മുതല്‍ പൈസയുടെ കുറവുമുണ്ടായി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്.

പെട്രോള്‍ ലിറ്ററിന് 101.34 രൂപയും ഡീസലിന് 88.77 രൂപയുമാണ് രാജ്യ തലസ്ഥാനത്തെ വില.  മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 13 പൈസ കുറഞ്ഞ് 107.39 രൂപയായി.

മെയ് 29 നാണ് മുംബൈയില്‍ പെട്രോള്‍ വില നൂറ് കടക്കുന്നത്. രാജ്യത്ത് പെട്രോള്‍ വില നൂറ് കടക്കുന്ന ആദ്യ മെട്രോ നഗരം മുംബൈയാണ്. ഡീസല്‍ വിലയും 15 പൈസ കുറഞ്ഞ് 96.33 രൂപയ്ക്കാണ് വില്‍പന.

കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 10 പൈസ കുറഞ്ഞ് 101.72 രൂപയും ഡീസല്‍ 14 പൈസ കുറഞ്ഞ് 91.84 രൂപയുമാണ് വില. ചൈന്നൈയിലും ഇന്ധനവില കുറഞ്ഞിട്ടുണ്ട്.

പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസല്‍ 14 പൈസയുമാണ് കുറഞ്ഞത്. നൂറിന് താഴെയാണ് ചെന്നൈയില്‍ പെട്രോള്‍ വില. ലിറ്ററിന് 99.08 രൂപ. ഡീസല്‍ ലിറ്ററിന് 99.38 രൂപ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …