Breaking News

രാമനാട്ടുകരയിൽ അഞ്ചു യുവാക്കൾ മരിച്ച കാര്‍ അപകടത്തില്‍ ദുരൂഹത: 7 പേര്‍ കസ്‌റ്റഡിയില്‍…

രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച കാര്‍ ,അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന് സഞ്ചരിച്ചതായും സൂചനയുണ്ട്. കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനില്‍

പോലീസിന്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്. സംഘത്തിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ കൂടുതല്‍ പേരും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

വിവിധ മേഖലകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള സൂചന പ്രകാരമാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. യുവാക്കള്‍ സഞ്ചരിച്ച ബെലോറെ വാഹനം സിമന്‍റ് ലോറിയില്‍ ഇടിച്ചാണ് അപകടം.

പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് മരിച്ച അഞ്ച് പേരും. അമിതവേഗത്തില്‍ കാര്‍ ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ നല്‍കിയ മൊഴി. ഇന്ന്​ പുലര്‍ച്ചെ 4.45 ഓടെ രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ച്‌​ അപകടമുണ്ടായത്​.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ സ്വീകരിക്കാന്‍ വരുമ്ബോഴാണ്​ അപകടമെന്നാണ് സുഹൃത്തുക്കള്‍ ​പൊലീസിന്​ നല്‍കിയ മൊഴി. എന്നാല്‍, ഇത്​​ പൊലീസ്​ വിശ്വസിച്ചിട്ടില്ല. എയര്‍പോര്‍ട്ടില്‍ നിന്നും പാലക്കാട് റൂട്ടില്‍ സഞ്ചരിക്കേണ്ട വാഹനം

ദിശമാറി 12 കിലോമീറ്ററിലധികം ദൂരത്തിലാണ് അപകടം നടന്നത്. വാഹനം കോഴിക്കോട്​ ഭാഗത്തുനിന്ന്​ എയര്‍പോര്‍ട്ട്​ ഭാഗത്തേക്ക്​ സഞ്ചരിക്കുമ്പോഴാണ്​ അപകടത്തില്‍ പെട്ടത്​. ഇത്​ എന്തുകൊണ്ട്​ സംഭവിച്ചുവെന്നറിയാന്‍ പൊലീസ്​ അന്വേഷണം തുടരുകയാണ്​.

എന്നാല്‍, കുടിവെള്ളത്തിന്​ പോയെന്നാണ്​ കൂടെയുണ്ടായിരുന്നവര്‍ നല്‍കിയ മൊഴി. കൂടെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരെ പൊലീസ്​ വിളിപ്പിച്ചിട്ടുണ്ട്​. ഇന്നോവയും അതിലെ യാത്രക്കാരെയും മൊഴിയെടുക്കന്‍ ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്​.

പുളിഞ്ചോടു വളവില്‍ അമിത വേഗത്തിലായിരുന്ന വാഹനം ​എതിര്‍ദിശയില്‍ ലോറിയിലിടിക്കും മുമ്ബ്​ മറിഞ്ഞിരുന്നതായി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ്​ ലോറിയില്‍ ഇടിച്ചതെന്നാണ്​ മൊഴി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …