Breaking News

യൂറോ കപ്പില്‍ ഇറ്റലിക്ക് മൂന്നാം ജയം: തോറ്റിട്ടും വെയില്‍സ് പ്രീക്വാര്‍ട്ടറില്‍…

യൂറോ കപ്പില്‍ ഇറ്റലിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയില്‍ ശക്തരായ വെയില്‍സിനെ ഏകപക്ഷീകമായ ഒരു ഗോളിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ മാര്‍ക്കോ വെറാറ്റി എടുത്ത ഫ്രീകിക്ക് മറ്റോ പെസ്സിന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് മറുപടി ഗോളിനായി വെയില്‍സ് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ പ്രതിരോധ നിരയുടെ മുന്നില്‍ ബെയ്‌ലും സംഘവും പരാജയപ്പെടുകയായിരുന്നു. യൂറോ കപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് തുര്‍ക്കിയെ

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്പെയിനിനെ പോളണ്ട് സമനിലയില്‍ തളച്ചു.

25-ാം മിനിറ്റില്‍ സൂപ്പര്‍താരം മൊറാട്ടയിലുടെ സ്പെയിന്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ സൂപ്പര്‍താരം ലെവന്‍ഡോകിസ്കിയിലൂടെ പോളണ്ട് സമനില നേടി. മികച്ച പന്തടക്കത്തോടെ കളിച്ച സ്പെയിനിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …