Breaking News

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ ലക്ഷങ്ങള്‍ തട്ടി; ഒരാള്‍ അറസ്റ്റില്‍…

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്​ദാനം ചെയ്​ത്​ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലപ്പുറം പൊലീസ്​ ഒരാളെ അറസ്​റ്റ്​ ചെയ്​തു. യുവാക്കളെ ജോലി വാഗ്​ദാനം നല്‍കുന്ന തട്ടിപ്പ്​

സംഘവുമായി ബന്ധ​പ്പെടുത്തിയ മലപ്പുറം ചെമ്മങ്കടവ് ​ സ്വദേശി രവീന്ദ്രനാണ്​ (58)​ അറസ്​റ്റിലായത്​. രണ്ട്​ മുതല്‍ എട്ടുലക്ഷം രൂപ വരെയാണ്​ ഒരാളില്‍നിന്ന്​ സംഘം തട്ടിയെടുത്തത്​. വിമാനത്താവളത്തി​ന്റെ വ്യാജ ലെറ്റര്‍ പാഡും സീലും ഉ​​ള്‍പ്പെടെ നിര്‍മിച്ച ഇവര്‍

ഇല്ലാത്ത തസ്​തികകളിലേക്ക്​ നേരിട്ട്​ നിയമനമെന്ന് പറഞ്ഞാണ്​ തട്ടിപ്പ്​ നടത്തിയിരുന്നത്​. പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന്​ പരിചയപ്പെടുത്തിയാണ്​ യുവാക്ക​ളെ കെണിയില്‍ വീഴ്​ത്തിയത്​. അഞ്ച്​ ലക്ഷം രൂപ നഷ്​ടമായ മലപ്പുറം

സ്വദേശി പൊലീസിന്​ പരാതി നല്‍കിയിരുന്നു. നിരവധി തവണ വിമാനത്താവളത്തില്‍ എത്താന്‍ ഉദ്യോഗാര്‍ഥികളോട്​ നിര്‍ദേശിച്ചിരുന്നു. അവിടെ എത്തുമ്പോള്‍ സാ​ങ്കേതിക കാരണങ്ങള്‍ പറഞ്ഞ്​ മടക്കിയയക്കുകയാണ്​ പതിവ്​.

ആദ്യം ഒരു ലക്ഷവും പിന്നീട്​ ബാക്കി തുകയും ആവശ്യപ്പെടുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടര്‍ന്നാണ്​ പരാതി നല്‍കിയത്​. തൃശൂര്‍, എറണാകുളം ജില്ലകളില്‍നിന്നുള്ളവര്‍

ഉള്‍പ്പെടെ തട്ടിപ്പിനിരയായതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന്​ സ്​റ്റേഷന്‍ ഹൗസ്​ ഓഫിസര്‍ ജോബി തോമസ്​ അറിയിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …