Breaking News

സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദിയും; തീരുമാനം ചൈനയുടെ മധ്യസ്ഥതയിലൂടെ

ദുബായ്: വർഷങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന് ശേഷം, ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു.

ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. വളരെ രഹസ്യസ്വഭാവത്തോടെയാണ് 4 ദിവസം നീണ്ട ചർച്ച നടന്നത്. ഇതനുസരിച്ച് രണ്ട് മാസത്തിനുള്ളിൽ ഇറാനിലെ സൗദി എംബസിയും മറ്റ് പ്രവർത്തനങ്ങളും സൗദി അറേബ്യയിലെ ഇറാൻ എംബസിയും പ്രവർത്തനങ്ങളും പുനരാരംഭിക്കും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …