Breaking News

നാലാം ദിനത്തിലും ഇന്ത്യയുടെ കുതിപ്പ്; 75-ാം സെഞ്ചുറി നേടി കോഹ്ലി

അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 362 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും 70 പന്തിൽ 25 റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ. കരിയറിലെ 75-ാം സെഞ്ചുറി അഹമ്മദാബാദിൽ കോഹ്ലി നേടി.

ഞായറാഴ്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 84 പന്തിൽ 28 റണ്‍സെടുത്ത ജഡേജയെ ഉസ്മാൻ ഖവാജയാണ് പുറത്താക്കിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തിരുന്നു.

ശുഭ്മാൻ ഗില്ലിന്‍റെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മൂന്നാം ദിനം ലീഡ് നേടിയത്. 194 പന്തിൽ നിന്നാണ് ഗിൽ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഒരു സിക്സറും 10 ബൗണ്ടറികളുമാണ് അദ്ദേഹം അടിച്ചത്. ഗിൽ 235 പന്തിൽ നിന്ന് 128 റൺസെടുത്തു പുറത്തായി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …