Breaking News

ന്യൂയോർക്ക് ടൈംസിന്‍റെ നടപടി അപലപനീയം: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂർ. കശ്മീരിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന ലേഖനം കെട്ടുകഥയും ദോഷഫലങ്ങൾ ഉളവാക്കുന്നതും ആണെന്ന് ഠാക്കൂർ ട്വീറ്റ് ചെയ്തു.

കെട്ടുകഥയും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ ഈ ലേഖനം ഇന്ത്യയ്ക്കും അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമെതിരെ സംഘടിത പ്രചാരണം നടത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു.

കശ്മീരിൽ വാർത്തകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെയായിരുന്നു ലേഖനം. ഇന്ത്യയുടെ ജനാധിപത്യവും ജനങ്ങളും പക്വതയുള്ളവരാണ്. അത്തരമൊരു അജണ്ടയുള്ള മാധ്യമങ്ങളിൽ നിന്ന് ജനാധിപത്യത്തിന്‍റെ വ്യാകരണം ഇന്ത്യ പഠിക്കേണ്ടതില്ല. കശ്മീരിനെക്കുറിച്ച് പ്രകടമായ നുണകൾ പ്രചരിപ്പിച്ച ന്യൂയോർക്ക് ടൈംസിന്‍റെ നടപടി അപലപനീയമാണ്. ഇന്ത്യക്കാർ അവരുടെ അജണ്ട ഇന്ത്യൻ മണ്ണിൽ ഇറക്കാൻ അനുവദിക്കില്ലെന്നും ഠാക്കൂർ ട്വീറ്റ് ചെയ്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …