Breaking News

ഹൃദയത്തെ സംരക്ഷിക്കാൻ ദിനവും 3 മാതള നാരങ്ങ; വിശദമാക്കി പോഷകാഹാര വിദഗ്ധ

ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ മാതളനാരങ്ങ ഉത്തമമാണെന്ന് വിശദമാക്കി പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി. സമൂഹത്തിൽ ഹൃദ്രോഗികളുടെ തോത് ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണെന്നും, ആരോഗ്യപൂർണ്ണമായൊരു ജീവിതശൈലി പിന്തുടരുക മാത്രമാണ് ഇതിന് പ്രതിവിധിയെന്നും അവർ പറയുന്നു.

അതിശക്തമായ ആന്റി-അഥെറോജെനിക് ഏജന്റായ മാതളം, ധമനികളെ ശുദ്ധീകരിച്ച്, രക്തസമ്മർദ്ദം വരുതിയിലാക്കി ഹൃദയത്തെ സംരക്ഷിക്കുന്നതിലും, രക്തക്കുഴലുകൾ അടയാതെ സൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

ടാന്നിൻ, ആന്തോസയാനിസുകൾ തുടങ്ങിയ, പോഷകങ്ങളുടെ കലവറയായ മാതളനാരങ്ങ ദിവസവും മൂന്നെണ്ണം വീതം കഴിക്കുന്നത്‌ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഗുണകരമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും, ഹൃദയമിടിപ്പ് നിയന്ത്രിക്കാനും സഹായിക്കുന്ന ഇലക്ട്രോലൈറ്റുകളും മാതളനാരങ്ങയിൽ വേണ്ടുവോളം ഉണ്ട്. കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാനും രുചികരമായ ഈ പഴം ശീലമാക്കാവുന്നതാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …