Breaking News

എല്‍ ക്ലാസികോ; ബാഴ്സലോണയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം…

ലാലീഗയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച്‌ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്.

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. എല്‍ ക്ലാസികോ പോരാട്ടത്തിലൂടെ റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് സ്വന്തമാക്കിയത് ചരിത്ര നേട്ടമാണ്.

ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ 21-ാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് വിനീഷ്യസ് സ്വന്തമാക്കിയത്.

ബാഴ്സയുടെ ലയണല്‍ മെസ്സിയെ മറികടന്നാണ് വിനീഷ്യസ് പുതിയ നേട്ടം സ്വന്തമാക്കിയത്.

ഞായറാഴ്ച ഗോളടിക്കുമ്പോള്‍ 19 വര്‍ഷവും 233 ദിവസവുമായിരുന്നു പ്രായം. എല്‍ ക്ലാസിക്കോയില്‍ മെസ്സി ആദ്യമായി ഗോളടിക്കുമ്ബോള്‍ 19 വര്‍ഷവും 259 ദിവസവുമായിരുന്നു പ്രായം.

വിനീഷ്യസ് ജൂനിയറെ കൂടാതെ മരിയാനോ ഡയസ് ആണ് ഗോളുകള്‍ നേടിയത്. 26 കളികളില്‍ നിന്ന് 56 പോയിന്റാണ് റയലിന്റെ നേട്ടം. 26 കളികളില്‍ നിന്ന് 55 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …