Breaking News

അവഞ്ചേഴ്സ്; കേരള പൊലീസിൻ്റെ പുതിയ തീവ്രവാദ വിരുദ്ധ വിഭാഗത്തിന് സർക്കാർ അംഗീകാരം

തിരുവനന്തപുരം: കേരള പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് സാധൂകരണം നൽകി സർക്കാർ ഉത്തരവിറക്കി. നഗരപ്രദേശങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനും സ്ഫോടക വസ്തുക്കൾ നശിപ്പിക്കുന്നതിനും പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്സ് രൂപീകരിച്ചത്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്ന് തിരഞ്ഞെടുത്ത 120 കമാൻഡോകൾക്ക് ഇതിനായി പരിശീലനം നൽകിയിട്ടുണ്ട്.

നഗരപ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടാൻ ഡി.ജി.പിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അവഞ്ചേഴ്സ് പ്രവർത്തിച്ചിരുന്നത്. ഡി.ജി.പിയുടെ അഭ്യർത്ഥന മാനിച്ചാണ് അവഞ്ചേഴ്സ് രൂപീകരണം സാധൂകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകര വിരുദ്ധ വിഭാഗം ഐ.ജിയുടെ കീഴിലായിരിക്കും അവഞ്ചേഴ്സ് പ്രവർത്തിക്കുക.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …