Breaking News

കറാച്ചി ഭീകരാക്രമണം; തെഹ്‌രിഖ്-ഇ-താലിബാന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു

കറാച്ചി: കറാച്ചി പൊലീസ് സ്റ്റേഷന് സമീപമുള്ള പൊലീസ് മേധാവിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‌രിഖ്-ഇ-താലിബാൻ ഏറ്റെടുത്തു. പത്തോളം ആയുധധാരികൾ ഓഫീസ് ആക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. പൊലീസുകാരുടെ വേഷം ധരിച്ചെത്തിയ അക്രമികൾ ഓഫീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

കെട്ടിടത്തിനുള്ളിൽ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. കെട്ടിടത്തിന്‍റെ ഒന്നാം നില തീവ്രവാദികളിൽ നിന്ന് മോചിപ്പിച്ച് പൊലീസ് നിയന്ത്രണത്തിലാണ്. മുകളിലത്തെ നിലയിലാണ് ഭീകരർ നിലയുറപ്പിച്ചിരിക്കുന്നത്. ചാവേറാക്രമണത്തിനും സാധ്യതയുണ്ട്. പൊലീസ് ആസ്ഥാനത്തേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശം ഭീകരാക്രമണ ഭീഷണിയിലാണ്. രണ്ടാഴ്ച മുമ്പ് പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …