Breaking News

സ്ത്രീകള്‍ ഇനി പിസ്സ കഴിക്കരുത്, പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് ചായ വിളമ്ബുകയുമരുത്; പുതിയ സെന്‍സര്‍ഷിപ്പ് നിയമം നടപ്പാക്കി…

ദിവസേന നൂറ് കണക്കിന് പരസ്യങ്ങള്‍ നാം കാണാറുണ്ട്. പ്രമുഖ ഭക്ഷണ നിര്‍മ്മാണ ബ്രാന്‍ഡുകളുടേത് ഉള്‍പ്പടെ. ഇത്തരം പരസ്യങ്ങളില്‍ കേന്ദ്ര കഥാപാത്രമാവുന്നത് പലപ്പോഴും സ്ത്രീകളായിരിക്കും. മോഡലുകള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പിസ്സയും സാന്‍വിച്ചും മധുര പാനീയങ്ങളും ആസ്വദിച്ച്‌ കഴിക്കുന്നത് കണ്ട് ആഗ്രഹം തോന്നി വാങ്ങിക്കഴിക്കുന്നവരാണ് ബഹുഭൂരിപക്ഷവും.

എന്നാല്‍ ഈ രീതികളൊന്നും വേണ്ട എന്ന് ഉത്തരവിട്ടിരിക്കുകയാണ് ഇറാന്‍. പുതിയ ഇറാനിയന്‍ ടിവി സെന്‍സര്‍ഷിപ്പ് നിയമപ്രകാരം സ്ത്രീകള്‍ പിസ്സയും സാന്‍ഡ്‌വിച്ചുകളും കഴിക്കുന്നതും ജോലിസ്ഥലങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് ചായ വിളമ്ബുന്നതും ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് കൂടാതെ പുരുഷന്‍മാര്‍ ചുവന്ന നിറത്തിലുള്ള പാനീയങ്ങള്‍ കഴിക്കുന്നതും

സ്ത്രീകള്‍ സ്‌ക്രീനില്‍ തുകല്‍ കയ്യുറകള്‍ ധരിച്ച്‌ പ്രത്യക്ഷപ്പെടുന്നതും നിരോധിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമുള്‍പ്പടെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐആര്‍ഐബി)വ്യക്തമാക്കി. പ്രക്ഷേപണത്തിന് മുമ്ബ് ഇത്തരം രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് ഐആര്‍ഐബി പിആര്‍ മേധാവി അമീര്‍ ഹൊസൈന്‍ ഷംഷാദി അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …