Breaking News

മദ്യപാനം നിർത്തിയതിൻ്റെ ഒന്നാം വാർഷികം; പോസ്റ്റർ പതിച്ചാഘോഷിച്ച് തമിഴ്നാട്ടുകാരൻ

ചെങ്കൽപ്പേട്ട് : ജീവിതത്തിൽ പ്രധാനപ്പെട്ട എന്തെങ്കിലും സംഭവിക്കുന്ന തീയതി ഓർക്കുകയും വാർഷികം ആഘോഷിക്കുകയും ചെയ്യുന്നത് സാധാരണമാണ്. എന്നിരുന്നാലും, തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നിന്നുള്ള ഒരാൾ ആഘോഷിച്ചത് മദ്യപാനം നിർത്തിയതിന്‍റെ ഒന്നാം വാർഷികമാണ്. ആഘോഷിക്കുക മാത്രമല്ല, ഇതേ കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്ററും പതിച്ചു. 

എന്നാൽ ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണെന്ന് പറയണം. 32 വർഷം മദ്യത്തിന് അടിമയായി ജീവിക്കേണ്ടി വന്നയാളാണ് മദ്യപാനം നിർത്തിയത്. ചെങ്കൽപേട്ട് സ്വദേശിയായ മനോഹരൻ ഒറ്റ ദിവസം കൊണ്ട് അങ്ങനെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. 53-കാരനായ മനോഹരൻ ചെങ്കൽപേട്ട് ജില്ലയിലെ ആത്തൂരിനടുത്താണ് താമസിക്കുന്നത്. 32 വർഷമായി മനോഹരൻ മദ്യത്തിന് അടിമയായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷം, ജീവിതത്തിൽ ഇനി മദ്യം കഴിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. 

2022 ഫെബ്രുവരി 26ന് മനോഹരൻ ഇനി മദ്യപിക്കില്ലെന്ന് തീരുമാനിച്ചു. അദ്ദേഹം ആ തീരുമാനം നടപ്പാക്കി. ഒരു വർഷമായി മനോഹരൻ മദ്യപിച്ചിട്ടില്ല. ലഹരിയില്ലായ്മയുടെ ഒരു വർഷം ആഘോഷിക്കുന്നതിനൊപ്പം മനോഹരൻ തന്‍റെ ചിത്രമുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അതിൽ മദ്യം ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും സമാധാനത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നും സൂചിപ്പിക്കുന്നു. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …