Breaking News

കെഎസ്‌ആര്‍ടിസി പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുന്നു; ജീവനക്കാരുടെ ഡ്യൂട്ടി ഇളവുകള്‍ പിന്‍വലിച്ചു; ഇനി മുതല്‍ ശമ്ബളം കണക്കാക്കുക പഞ്ചിങ്ങ് അനുസരിച്ച്‌…..

പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി. ഇതോടെ ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചിരുന്നു. പഞ്ചിങ് അനുസരിച്ചാവും ഇനി ശമ്ബളം കണക്കാക്കുക. ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രമാവും ഇനി സ്റ്റാന്‍ഡ് ബൈ നല്‍കുക. എന്നാല്‍ ഇത്തരത്തില്‍ സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാര്‍ക്ക് കറങ്ങി നടക്കാന്‍ കഴിയില്ല. ഇവര്‍ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.

അയ്യായിരത്തിനു മുകളില്‍ കെഎസ്‌ആര്‍ടിസി ബസുകളാണ് മുന്‍പ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം വരെ മൂവായിരം ബസുകള്‍ മാത്രമേ സര്‍വ്വീസ് നടത്തിയുള്ളു. കോവിഡിന് മുന്‍പുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍.

 

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …