Breaking News

തമിഴ്നാട്ടില്‍ കനത്ത മഴ; വെല്ലൂരില്‍ വീട് തകര്‍ന്ന് വീണ് 9 പേര്‍ മരിച്ചു, മരിച്ചവരില്‍ നാല് പേര്‍ കുട്ടികള്‍…

കനത്ത മഴയില്‍ വീട് തകര്‍ന്നു വീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. നാലു കുട്ടികളും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും വന്‍നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കനത്ത മഴയില്‍ കഴിഞ്ഞയാഴ്ച ചെന്നൈ നഗരം മുങ്ങിയിരുന്നു. ആന്ധ്രയില്‍ മഴ കനത്തതോടെ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ വെള്ളക്കെട്ടിലായി. തിരുപ്പതിയും ചിറ്റൂര്‍ ജില്ല അപ്പാടെയും പ്രളയത്തിലാണ്. തിരുമല ഹില്‍സിനെ ചുറ്റിയുള്ള നാല് നഗരങ്ങളും വെള്ളത്തിനടിയിലായി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …