Breaking News

സംസ്ഥാനത്ത് വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവ്; രാത്രിയുള്ള വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് KSEB…

സംസ്ഥാനത്ത് രാത്രിയുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കള്‍ നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി. ലോഡ്‌ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കനാണ് ശ്രമമെന്ന് കെഎസ്‌ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്‌സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.

വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. അതിനാലാണ് നാല് മണിക്കൂര്‍ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും

നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള 200 മെഗാവാട്ടിലാണ് കുറവ്. കല്‍ക്കരി ക്ഷാമം മൂലം ഇവിടെ ഉല്‍പാദനത്തില്‍ കുറവ് വന്നതാണ് സംസ്ഥാനത്തെ അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധിയ്ക്ക് കാരണമായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …