Breaking News

ഇന്ത്യയ്ക്ക് വീണ്ടും കനത്ത തോല്‍വി,​ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ്‌ തൂത്തുവാരി…

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ടെസ്റ്റ് പരമ്പര ഇതോടെ ന്യൂസിലാന്‍ഡ് തൂത്തുവാരി. നേരത്തെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് ടെസ്റ്റിലും ഇന്ത്യ പരാജയത്തിന്റെ കൈപ്പ് അറിയുന്നത്. രണ്ടാം ടെസ്റ്റില്‍ 132 റണ്‍സായിരുന്നു ഇന്ത്യ ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച വിജയ ലക്ഷ്യം.

ടെസ്റ്റ് മത്സരം തീരാന്‍ രണ്ട് ദിവസം ഇനിയും ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിയത്. ആദ്യ വിക്കറ്റില്‍ ബ്ലണ്ടലും ലാതമും നേടിയ അര്‍ദ്ധസെഞ്ച്വറികളാണ് കിവീസിന്‍റെ വിജയം അനായാസമാക്കിയത്.

ഇന്നലെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യ രണ്ടാമിന്നിംഗ്സില്‍ ഇന്ന് വീണ്ടും ബാറ്റിംഗ് തുടങ്ങിയത്. പക്ഷെ 124 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട്‌ ആകുകയായിരുന്നു.

24 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ടാമിന്നിംഗ്സില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് കിവീസ് ബാറ്റിംഗ് തുടങ്ങിയത്.

രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ന്യൂസിലാന്‍ഡുമായി

ട്വന്റി 20, ഏകദിനം, ടെസ്റ്റ് എന്നീ പരമ്പരകളില്‍ ട്വന്റി 20 ഒഴികെ മറ്റ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യ കിവീസിന് മുന്നില്‍ പരാജയം രുചിക്കുകയായിരുന്നു

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …