Breaking News

ഉന്നയിച്ചത് നികുതി സംബന്ധിച്ച ചോദ്യം; ധനമന്ത്രിക്ക് മറുപടിയുമായി എന്‍.കെ പ്രേമചന്ദ്രൻ

ന്യൂഡൽഹി: ലോക് സഭയിൽ താൻ നികുതി സംബന്ധിച്ച ചോദ്യമാണ് ഉന്നയിച്ചതെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. കേരള സർക്കാർ ഇന്ധന സെസ് ഏർപ്പെടുത്തുന്നതിൻ്റെ വാസ്തവം എന്‍.കെ പ്രേമചന്ദ്രൻ ലോക്സഭയില്‍ ഉന്നയിച്ചെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഐജിഎസ്ടി അഥവാ അന്തർ സംസ്ഥാന വിൽപ്പനയ്ക്ക് ചുമത്തുന്ന നികുതിയെക്കുറിച്ചുള്ള ചോദ്യമാണ് ലോക്സഭയിൽ താൻ ഉന്നയിച്ചത്. എന്നാൽ കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് താൻ ഉന്നയിച്ചു എന്ന തെറ്റായ വസ്തുത പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ശ്രമിക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …