Breaking News

വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: എറണാകുളത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സനോജിന്‍റെ സുഹൃത്ത് അനിലിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സി ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വാഹനം വാങ്ങിയതിനെച്ചൊല്ലി സനോജും സുഹൃത്ത് അനിലും തമ്മിൽ തർക്കമുണ്ടായിരുന്നു. വാക്കുതർക്കത്തിനൊടുവിൽ അനിൽ സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനിൽ തന്നെ സനോജിനെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എടവനക്കാട്, ഞാറയ്ക്കൽ ഭാഗങ്ങളിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് ഒരു കൊലപാതകം കൂടി നടന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …