Breaking News

സപ്ലൈകോ ഉത്പന്നങ്ങൾക്ക് ഒപ്പം സെൽഫിയെടുക്കൂ, അയ്യായിരം രൂപ വരെ സമ്മാനം നേടാം!

സപ്ലൈകോ ശബരി ഉത്പന്നങ്ങൾക്കൊപ്പം സെൽഫിയെടുത്ത് ‘സെൽഫി വിത്ത് സപ്ലൈകോ’ മത്സരത്തിൽ പങ്കാളിയാകുന്നതിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം. സപ്ലൈകോ സ്റ്റോറിൽ നിന്നോ സപ്ലൈ കേരള ആപ്പിൽ നിന്നോ വാങ്ങിയ ഏതെങ്കിലും ഒരു ശബരി ഉത്പന്നത്തിനൊപ്പമുള്ള സെൽഫി സോഷ്യൽമീഡിയയിലൂടെ സപ്ലൈകോയ്ക്ക് അയച്ചു നൽകുന്നതിലൂടെ മത്സരത്തിൽ പങ്കാളിയാകാം. സെൽഫി കോണ്ടെസ്റ്റ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിലാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 31 വരെയാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

1. അടുത്തുള്ള സപ്ലൈകോ സ്റ്റോറിൽ നിന്നോ സപ്ലൈകേരള ആപ്പ് വഴിയോ ഏതെങ്കിലും ഒരു ശബരി ഉത്പന്നം വാങ്ങുക. (ബിൽ കൈവശം വയ്ക്കാൻ ശ്രദ്ധിക്കണം).
2. വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള സെൽഫി എടുക്കുക.
3. ഉത്പന്നവും മത്സരത്തിൽ പങ്കെടുക്കുന്നയാളുടെ മുഖവും സെൽഫിയിൽ കൃത്യമായി പതിഞ്ഞിരിക്കണം.
4. പകർത്തിയ ചിത്രം എഡിറ്റ് ചെയ്യാതെ തന്നെ സപ്ലൈകോയുടെ ഫേസ്ബുക്ക് മെസഞ്ചർ വഴി ഞങ്ങൾക്കയയ്ക്കുക.
5. ചിത്രം സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. പങ്കെടുക്കുന്നവർ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം സ്വന്തം അക്കൗണ്ട് വഴി ഷെയർ ചെയ്യണം.
7. നിശ്ചിത സമയത്തിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രത്തിന് ആകർഷകമായ സമ്മാനങ്ങൾ.

സമ്മാനങ്ങൾ:

1. ഒന്നാം സമ്മാനം: അയ്യായിരം രൂപ
2. രണ്ടാ സമ്മാനം: മൂവായിരം രൂപ

(ബില്ല് കൈവശം ഇല്ലാത്തവരെ സമ്മാനത്തിനായി പരിഗണിക്കുന്നതല്ല)

നിബന്ധനകൾ:

1. മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.
2. എഡിറ്റ് ചെയ്ത ചിത്രങ്ങൾ സ്വീകരിക്കുന്നതല്ല.
3. സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാകും മത്സരം നടക്കുക.
4. 2022 ജനുവരി 11 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലാണ് ചിത്രങ്ങൾ അയയ്‌ക്കേണ്ടത്.
5. യോഗ്യതയുള്ള ചിത്രങ്ങൾ സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. ഓരോ ചിത്രത്തിനും ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും വിധിനിർണയം. സപ്ലൈകോയുടെ ഫേസ്ബുക്ക് പേജിലൂടെ മുകളിൽ പറഞ്ഞിരിക്കുന്ന സമയ പരിധിയ്ക്കുള്ളിൽ ലഭിക്കുന്ന ലൈക്കുകൾ മാത്രമാണ് കണക്കാക്കുക. (മത്സരാർഥിയുടെ ഫേസ്ബുക്ക് ടൈംലൈനിൽ അല്ല.)
7. മത്സരത്തിൽ പങ്കെടുക്കുന്നവർ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം ഷെയർ ചെയ്ത് പരമാവധി ലൈക്കും ഷെയറും ഉറപ്പ് വരുത്തണം.
8. മത്സരാർഥികൾ സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യ്തിരിക്കണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …