Breaking News

‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. എന്നാല്‍ മലയാളികള്‍ക്ക് മാത്രമല്ല ബോളിവുഡിലും തമിഴിലും മഞ്ജുവിന് ആരാധകര്‍ ഏറെയാണ്.

സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാക്കളെ പിടികൂടി പോലീസ്..!

ഇതിന് ഉദാഹരണമാണ് ബോളിവുഡിന്റെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗും തമിഴിലെ സൂപ്പര്‍താരം ധനുഷും മഞ്ജുവിനെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നത്.

ഒരു ആവാര്‍ഡ് നിശ ചടങ്ങില്‍ മഞ്ജു വാര്യരോട് സംസാരിക്കുന്ന രണ്‍വീര്‍ സിങിന്റെയും ധനുഷിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഓസ്ട്രേലിയന്‍ കാട്ടുതീ; സമ്മാനത്തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി സെറീന വില്യംസ്..!

മഞ്ജു വാര്യര്‍ തന്നെയാണ് വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകര്‍ക്കായ് പങ്കുവെച്ചതും. അവാര്‍ഡ് സ്വീകരിച്ച്‌ എത്തുന്ന മഞ്ജുവിനെ ‘മാം’ എന്നാണ് രണ്‍വീര്‍ വിളിക്കുന്നത്.

നടിയെ കണ്ടതും കസേരയില്‍ നിന്നും എഴുന്നേറ്റ് നിന്നാണ് രണ്‍വീറും ധനുഷും സംസാരിക്കുന്നത്. ഇത് വീഡിയോയില്‍ കാണാം. രണ്‍വീറിന് മഞ്ജുവിനെ പരിചയപ്പെടുത്തിക്കൊടുക്കുയാണ് തമിഴിലെ സൂപ്പര്‍താരം ധനുഷ്. ഈ വീഡിയോ ആണ് മഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നതും ധനുഷ് മഞ്ജുവിനെ ചേര്‍ത്തു നിര്‍ത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ വരവേല്‍പ്പ് തന്നെയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …