കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃതമായി കടത്തിയ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. തൃശൂരില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോയുടെ സ്വര്‍ണമാണ് പിടികുടിയത്.
കരുനാഗപ്പള്ളിയിലെ വിവിധ ജ്വല്ലറികളിലേക്കു കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങളാണ് പിടിച്ചെടുത്തത്.
പിടിച്ചിടുത്ത സ്വര്‍ണത്തിന് നികുതിയും പിഴയും അടക്കം 7.67 ലക്ഷം രൂപ ഈടാക്കി ആഭരണങ്ങള്‍ വിട്ടു കൊടുത്തു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ രേഖകളൊന്നുമില്ലാതെ കാണ്ടുവന്ന സ്വര്‍ണം പിടികുടി 20 ലക്ഷത്തോളം രൂപ നികുതിയും പിഴയുമായി ഈടാക്കിയതായി അധികൃതര്‍ പറഞ്ഞു.