Breaking News

ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..!

ബോളിവുഡില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ റായ്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളുടെ കണക്കിലും ഐശ്വര്യ മുന്നില്‍ തന്നെയാണ്.

‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും

എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ 32കാരന്‍ സംഗീത് കുമാര്‍. വന്‍താരങ്ങളുടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്.

ബോളിവുഡ് ലോകം ഒരല്‍പം ഞെട്ടലോടെ കഴിഞ്ഞ പുതുവര്‍ഷത്തില്‍ വരവേറ്റ കഥകളിലൊന്നായിരുന്നു ഐശ്വര്യ റായിയുടെ മകനാണെന്ന വാദവുമായി ഒരു 32കാരന്‍ എത്തിയത്.

ഇതേ വാദം ഉയര്‍ത്തി 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ബോളിവുഡ് താരം ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് പറഞ്ഞാണ് 32 വയസുകാരനായ സംഗീത് കുമാര്‍ രംഗത്ത് എത്തിയത്.

ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി ഇയാള്‍ എത്തിയിരുന്നു. ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും, ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് സുഗീത് പറയുന്നത്.

ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സുശീല്‍ പറയുന്നു. 1988 ലാണ് താന്‍ ജനിച്ചതെന്നും ഇപ്പോള്‍ ഐശ്വര്യ റായിക്ക് 15 വയസു മാത്രം പ്രായമാണെന്നും സംഗീത് പറഞ്ഞു. പിന്നീട് തന്റെ വളര്‍ത്തച്ഛന്‍ തന്നെ വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു.

രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്‌ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. അതേസമയം സംഗീതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ആരാധകര്‍ പറയുന്നു. നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഐശ്വര്യയ്ക്കെതിരെ വന്നിരുന്നെങ്കിലും നടിയോ കുടുംബമോ ഇക്കാര്യത്തില്‍ വ്യക്ത കൊടുത്തിട്ടില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …