Breaking News

സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തി : പാളം കടക്കവേ അഞ്ച് പേര്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. സാങ്കേതികത്തകരാര്‍ മൂലം നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി പാലം കടക്കാന്‍ ശ്രമിക്കവേ മറ്റൊരു ട്രെയിന്‍ ഇടിയ്ക്കുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സെക്കന്ദരബാദ്-ഗുവാഹട്ടി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിലെ യാത്രക്കാരായിരുന്നു മരിച്ച അഞ്ച് പേരും. ശ്രീകാകുളത്തെത്തിയപ്പോള്‍ സാങ്കേതികത്തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തി. തൊട്ടടുത്തുള്ള ട്രാക്കിലൂടെ കടക്കവേ എതിര്‍ ദിശയില്‍ നിന്ന് വന്ന കൊണാര്‍ക്ക് എക്‌സ്പ്രസ് ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റയാളെ ശ്രീകാകുളത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ട്രെയിനില്‍ നിന്ന് ഇവര്‍ ഇറങ്ങിയതിന് പിന്നിലെ കാരണം ഇയാളുടെ മൊഴി എടുത്തശേഷമേ വ്യക്തമാവൂ. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.

അപകടത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റയാളുടെ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹം ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …